പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായതിനു ശേഷമുള്ള ആദ്യ കൗൺസിൽ യോഗം നടന്നു. ആക്ടിംഗ് ചെയർ പേഴ്സണായ മായാ രാഹുലിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 2025 26 സാമ്പത്തിക വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റ് അവതരിപ്പിച്ച് അംഗീകാരം നേടുന്നതിനായാണ് അടിയന്തിര കൗൺസിൽ ചേർന്നത്. അടുത്തിടെ നടന്ന കൗൺസിൽ യോഗങ്ങളിൽ നിന്നു വത്യസ്തമായി മുഴുവൻ അംഗങ്ങളും കൗൺസിൽ യോഗത്തി നെത്തിയിരുന്നു യുഡിഎഫ് ലെ ഒൻപത് കൗൺസിലർമാരും ഒറ്റക്കെട്ടായി ഒരേ ബ്ലോക്കായി ഇരുന്നതും ശ്രദ്ധേയമായി.
അതേസമയം, അവിശ്വാസ പ്രമേയത്തിൽ കൂറുമാറി പ്രതിപക്ഷത്തിനൊപ്പം വോട്ട് ചെയ്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നാല് കൗൺസിലർമാർ മറ്റൊരു ബ്ലോക്കായി മാറി ഇരുന്നതും ശ്രദ്ധയാ കർഷിച്ചു. 14 അംഗ ങ്ങളുണ്ടായിരുന്ന UDF ഒൻപതായി ചുരുങ്ങിയപ്പോൾ പുതിയ സാഹചര്യത്തിൽ 4 പേർ UDFമായിരാഷ്ട്രീയ അകലം പാലിച്ച് പ്രത്യേക ബ്ലോക്കായി മാറി.
കോൺഗ്രസ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ യുഡിഎഫ് നിരയുടെ പ്രഥമ സ്ഥാനത്ത് ഇരുന്നതും ശ്രദ്ധ നേടി. അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാർ കൂറുമാറിയതിനെ തുടർന്ന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായ ദിയാ ബിനുവും ശ്രദ്ധാകേന്ദ്രമായി ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും പതിവുപോലെ നിറഞ്ഞ പുഞ്ചിരിയും പ്രസരിപ്പുമായാണ് ദിയാ ബിനു യോഗത്തിൽ എത്തിയത്.
.കേരള കോൺഗ്രസ് കൗൺസിലർ സിജി ടോണിയുടെ തൊട്ടടുത്ത സീറ്റിലിരുന്നാണ് ദിയ കൗൺസിൽ നടപടികളിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വരെ ഒരേ മുന്നണിയിൽ പ്രവർത്തിക്കുകയും പിന്നിട് കൂറുമാറുകയും ചെയ്ത കൗൺസിലർമാർ ദിയാ ബിനുവിനെ അഭിമുഖീകരിക്കാതെ അല്പംഅകലം പാലിക്കാൻ സൗകര്യ മൊരുക്കിയാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത് . അജണ്ടകൾ പരിമിതമായതിനാൽ കൗൺസിൽ യോഗം വളരെ വേഗത്തിൽ പൂർത്തിയായി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നണി ബന്ധങ്ങളിൽ സൃഷ്ടിച്ച വിള്ളലുകൾ പ്രകടമാകുമ്പോൾ പുതിയ കൂട്ടുകെട്ടുകളിലൂടെ നഗരസഭയിൽ പുതിയൊരു ഭരണം രൂപപ്പെടുന്നതിനുളള ചർച്ചകൾ നടന്നുവരികയാണ്




0 Comments