Latest News
Loading...

ഭരണങ്ങാനത്ത് വെയിറ്റിംഗ് ഷെഡുകൾ ഉദ്ഘാടനം ചെയ്തു. മൊബൈൽ ചാർജിങ് സൗകര്യവും .



 ഭരണങ്ങാനം അൽഫോൻസ് തീർഥാടന കേന്ദ്രത്തിനു മുൻപിലും അസീസി ആർക്കേഡിനു മുൻപിലും  ചാർജിങ് സൗകര്യത്തോടെ നിര്‍മിച്ച  വെയ്റ്റിംഗ് ഷെഡുകൾ ADV. ഫ്രാൻസിസ് ജോർജ് എം .പി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിജി ഈറ്റയ്ക്കകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ വെട്ടിക്കൽ ,  പഞ്ചായത്ത് മെമ്പർമാരായ - വിനോദ് വേരനാനി, കെറ്റി തോമസ് കിഴക്കൻകര, 


.അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഡയറക്ടർ മാത്യു കുറ്റിയാനിക്കൽ, വികാരി സക്കറിയാസ് ആട്ടപ്പാട്ട്, അസീസി ആശ്രമം സുപ്പീരിയർ Ad - ഫാദർ സിബി പാറടിയിൽ, ജോർജ് പുളിങ്കാട്, റെജി വടക്കേമേച്ചേരി , എന്നിവർ പ്രസംഗിച്ചു .  ഉദ്ഘാടനത്തിന് പാലാ മുൻസിപ്പൽ കൗൺസിലർമാർ ക്ഷണിതാക്കൾ ആയി . ദിയാ ബിനു പുളിക്കണ്ടം, Ad ബിനു പുളിക്കകണ്ടം,ബീജു പുളിക്കണ്ടം, ജിജി ടോണി, ബിജു വരിക്കാനി എന്നിവർ പങ്കെടുത്തു.


.ഭരണങ്ങാനം ടൗണിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനുമായി രണ്ട് വെയിറ്റിംഗ് ഷെഡ്ഡുകൾക്കായി എം.പി അഞ്ച് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പാലായിൽനിന്ന് എത്തുന്ന യാത്രക്കാർക്കായി അൽഫോൻസാ തീർഥാടന കേന്ദ്രത്തിന് മുൻവശത്തും, ഈരാറ്റുപേട്ട ഭാഗത്തുനിന്ന് എത്തുന്നവർക്കായി അസീസി ആർക്കേഡിന് മുൻവശത്തുമാണ് ഷെഡ്ഡുകൾ നിർമിച്ചത്.





Post a Comment

0 Comments