ഭരണങ്ങാനത്ത് തിരുനാളിന്റെ എട്ടാം ദിനത്തില്‍ സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. റവ. ഫാ. മാത്യു കുറ്റിയാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് പൊന്നുംവരിക്കയില്‍, റവ. ഫാ ജോര്‍ജ്ജ് ഉറുമ്പിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ജീവിതകാലത്ത് ഈശോയോട് സംഭാഷണത്തില്‍ ആയിരുന്ന അല്‍ഫോന്‍സാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. അതുകൊണ്ട് ഈ പുണ്യ കുടീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്ന എല്ലാവരും ആത്മീയമായി നവീകരിക്കപ്പെട്ട് സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നത്, സഭയുടെ ആധ്യാത്മികപാരമ്പര്യം വിശുദ്ധരിലൂടെ സംജാതമാകുന്നതിന് തെളിവാണ് എന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
.പരസ്പര ധാരണയും ചിന്തകളും ഒരേ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള സംസാരങ്ങളും നഷ്ടപ്പെട്ടു പോകുന്നത് ഈ കാലഘട്ടത്തിലെ പ്രതിസന്ധിയാണെ ന്നും ,സൗഹൃദ ബന്ധങ്ങളില്‍, കുടുംബ ബന്ധങ്ങളില്‍, സഭയില്‍, സമൂഹത്തില്‍, ലോകത്തില്‍ സ്‌നേഹവും ഐക്യവും വളര്‍ത്തുന്നതിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം എന്നും പിതാവ് ഓര്‍മ്മപ്പെടുത്തി. തിരസ്‌കരണങ്ങളും, നിഷേധാത്മക സമീപനങ്ങളും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായപ്പോള്‍ ദൈവത്തില്‍ മാത്രം ആശ്രയിച്ച് 'എനിക്ക് ഈശോ മാത്രം മതി 'എന്ന് മന്ത്രിച്ച് കൊണ്ട് സഹനങ്ങള്‍ ദൈവഹിതമായി സ്വീകരിച്ച വിശുദ്ധ അല്‍ഫോന്‍സ വിശ്വസിച്ചത്, ദുഃഖം അനുഗ്രഹമായി മാറും അത് ഇന്ന് അല്ലെങ്കില്‍ നാളെ ആയിരിക്കും.
നമ്മുടെ അല്ലെങ്കില്‍ മറ്റുള്ളവരുടെ രക്ഷയ്ക്കായിരിക്കും എന്ന് ലക്ഷോപലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു. ദൈവഹിതമനുസരിച്ച്, ഈശോയില്‍ ആശ്രയിച്ച് സഹനം സ്വീകരിച്ച് വിശ്വാസത്തില്‍ ആഴപ്പെടുമ്പോള്‍ ദൈവത്താല്‍ അനുഗ്രഹീതരാകും. വിശുദ്ധിയോടെ നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അതിനായി അല്‍ഫോന്‍സായുടെ മാധ്യസ്ഥം അപേക്ഷിക്കാം എ ന്ന് പിതാവ് ഓര്‍മിപ്പിച്ചു.
പ്രധാന തിരുനാള്‍ ജൂലൈ 28 ചൊവ്വാഴ്ച നടക്കും. ഇന്നു വൈകുന്നേരം ക്ലാരമഠത്തിലേക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന ജപമാല പ്രദക്ഷിണം നടക്കും. ജപമാല പ്രദക്ഷിണത്തിന് ഫാ.മാത്യു തയ്യില്‍ കാര്‍മികത്വം വഹിക്കും. ഫാ.ഡോ. സരീഷ് തൊണ്ടാംകുഴി സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ നാളെ പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരിക്കും. രാവിലെ ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 8.30ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രാവിലെ 10.30ന് ഇടവകപ്പള്ളിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12.30ന് തിരുനാള്‍ പ്രദക്ഷിണം. തിരുനാള്‍ ചടങ്ങുകള്‍ മീനച്ചില്‍ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ സംപ്രേഷണം ചെയ്യും.




0 Comments