Latest News
Loading...

കാരുണ്യത്തിന്റെ കൈകളുമായി സ്നേഹ വണ്ടി ഓടി തുടങ്ങി


 സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സ്നേഹ വണ്ടി ഓടി തുടങ്ങി. സ്കൂൾ വർഷാരംഭത്തിൽ തന്നെ മണിയംകുളം രക്ഷാ ഭവനിലെ അഗതികൾക്കാണ് വിദ്യാർത്ഥികൾ ഭക്ഷണം എത്തിച്ചത്. എല്ലാചൊവാഴ്ചയും ആണ് സ്കൂളിൽ നിന്ന് സ്നേഹ വണ്ടി പുറപ്പെടുക.




സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികൾ ആകും . വിദ്യാർത്ഥികളിൽ കാരുണ്യവും സ്നേഹവും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു. അധ്യാപകരായ ജിജി ജോസഫ് , ഷെറിൻ ബേബി, പ്രിയാമോൾ വി സി , റിന്റാ സിബി , ജോബി തെക്കേൽ എന്നിവർ നേതൃത്വം നല്കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments