Latest News
Loading...

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ലിറ്റ്സ്‌കേപ്പ് സാഹിത്യപ്രദർശനം സംഘടിപ്പിച്ചു



അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റ്സ്കേപ്പ് സാഹിത്യപ്രദർശനം സംഘടിപ്പിച്ചു. കോളേജിൽ സംഘടിപ്പിച്ചു വരുന്ന വായന വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



വിവിധ കലാസങ്കേതങ്ങൾ ഉപയോഗിച്ച് പ്രശസ്ത സാഹിത്യകൃതികളേയും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തിയ പ്രദർശനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രതിഷ്ഠാ പനങ്ങളും ക്രിയാത്മക മാതൃകകളും പ്രശ്‌നോത്തരികൾ ഉൾപ്പെടെയുള്ള പരിപാടികളും ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് അസോസിയേഷൻ ഇൻ ചർജ് ഡോ സിനി ജേക്കബ്ബായിരുന്നു പ്രോഗ്രാം കോഡിനേറ്റർ


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments