Latest News
Loading...

പരിസ്ഥിതി സംരക്ഷണത്തിന് കൈത്താങ്ങായി ഫലവൃക്ഷതൈ വിതരണം




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഈരാറ്റുപേട്ട ശാഖയും സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അരുവിത്തുറയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖാ മാനേജർ ശ്രീ അജയൻ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു . 



സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകനായ ശ്രീ ജോബി ജോസഫ് പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും കൂടുതൽ ഹരിതാഭമായ നാളെയെ വാർത്തെടുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments