Latest News
Loading...

കോൺഗ്രസ് കൗൺസിലറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ പാർലമെൻ്ററി പാർട്ടി പ്രതിഷേധിച്ചു.



പാലാ നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഓട്ടോറിക്ഷാ സ്റ്റാൻ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെ കൈയ്യേറ്റം ചെയ്തതിൽ നഗരസഭ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രസ്തുത വിഷയം യുഡിഎഫ് സംസ്ഥാന - ജില്ലാ നേതൃത്വത്തെ അറിയിക്കും.




കൊട്ടാരമറ്റത്തെ നഗരസഭ വക സ്ഥലത്ത് നിലവിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷാ സ്റ്റാൻ്റ് അവിടെ നിലനിർത്തണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. യോഗത്തിൽ സെബാസ്റ്റ്യൻ പനക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡൻ്റ് ബിജു പുന്നത്താനം, ജനറൽ സെക്രട്ടറിയും യുഡിഎഫ് ചെയർമാനുമായ പ്രൊഫ.സതീശ് ചൊള്ളാനി, ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ്‌, തോമസുകുട്ടി നെച്ചിക്കാട്ട്, ബിജു മാത്യു, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments