ഈരാറ്റുപേട്ട: വർഷങ്ങളായുള്ള ആഗ്രഹത്തിനൊടുവിൽ സ്വന്തമാക്കിയ വിലപിടിപ്പുള്ള മൊബൈൽ ഫോൺ മീനച്ചിലാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട് നഷ്ടമായിടത്തുനിന്ന് സാഹസികമായി വീണ്ടെടുത്ത് ഈരാറ്റുപേട്ട ഫയർ ഫോഴ്സും ടീം എമർജൻസി പ്രവർത്തകർ.
ഈരാറ്റുപേട്ട മാറ്റക്കാട് വെച്ച് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ ഫോൺ കരകവിഞ്ഞൊഴുകുന്ന മീനച്ചിലാറ്റിലേക്ക് വീണത്. ഉടൻ തന്നെ ഈരാറ്റുപേട്ട ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും, പുഴയിലെ ശക്തമായ നീരൊഴുക്ക് അഗ്നിരക്ഷാ സേനയ്ക്കും വലിയ വെല്ലുവിളിയായി മാറി.
തുടർന്നാണ് കനത്ത ഒഴുക്കിനെയും പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാൻ സദാ സന്നദ്ധരായ സന്നദ്ധ രക്ഷാപ്രവർത്തക കൂട്ടായ്മ 'ടീം എമർജൻസി'യുടെ സഹായം തേടുന്നത്. വിവരമറിഞ്ഞ് ടീം എമർജൻസി ക്യാപ്റ്റൻ അഷ്റഫ് കുട്ടിയും ഒപ്പം അബ്ദുൽ കരീമും ജോഷി മുഴിയാങ്കൽ ഒട്ടും സമയം കളയാതെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.
ജീവനക്കാരുടെയും നാട്ടുകാരുടെയും ശ്വാസമടക്കിയുള്ള കാത്തുനിൽപ്പിനൊടുവിൽ, മീനച്ചിലാറിന്റെ ശക്തമായ ഒഴുക്കിനെ വകഞ്ഞുമാറ്റി നടത്തിയ കൃത്യമായ തിരച്ചിലിനൊടുവിൽ നിമിഷങ്ങൾക്കകം ഫോൺ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
തന്റെ പ്രിയപ്പെട്ട മൊബൈൽ ഫോൺ കേടുപാടുകളൊന്നുമില്ലാതെ കൈകളിൽ തിരിച്ചുകിട്ടിയപ്പോൾ ഫോൺ ഉടമയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. രക്ഷാപ്രവർത്തന രംഗത്ത് ഫയർ ഫോഴ്സും ടീം എമർജൻസി കേരളയും അസാമാന്യ കഴിവും സമർപ്പണവും ഒരിക്കൽ കൂടി തെളിയിച്ച ഈരാറ്റുപേട്ട ഫയർ ഫോഴ്സീനും ക്യാപ്റ്റൻ അഷ്റഫ് കുട്ടിക്കും അബ്ദുൽ കരീമിനും ജോഷി മുഴിയാങ്കൽ ടീം എമർജൻസിക്കും ഉടമ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments