Latest News
Loading...

ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



മേലുകാവ് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ജൂൺ -5 ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു . മേലുകാവ് CMS ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽ സ്കൂൾ HM (ic) ശ്രീമതി സിജി പി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഷിമ്മി സിസി പോൾ സ്വാഗതം ആശംസിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോയി സ്കറിയ പരിസ്ഥിതി ദിനാചരണ പരിപാടി ഉത്ഘാടനം ചെയ്തു.കൃഷിഓഫീസർ ശ്രീ . ജീസ് ലൂക്കോസ് പരിസ്ഥിതിദിന സന്ദേശം നൽകി. ജനപ്രതിനിധികളായ ശ്രീ. സുനിൽ ഐസക്, ശ്രീമതി പ്രസന്ന സോമൻ, ശ്രീമതി ഷൈനി ബേബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്തിലേയും കൃഷി ഭവനിലേയും ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. സ്കൂൾ ടീച്ചർ ശ്രീമതി ആഷ്‌ലി തോമസ് കൃതജ്ഞത രേഖപ്പെടുത്തി യോഗം 11 .45 ന് അവസാനിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments