Latest News
Loading...

കടനാട് സ്കൂളിൽ പരിസ്ഥിതി ദിനാചരണം



വരുന്ന തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന സന്ദേശം പകർന്നു നൽകി ളാലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രിസിഡണ്ട് അഡ്വ. ജോസ് പ്ലാക്കൂട്ടം ദിനാചരണം ഉദ്ഘാടനം ചെയ്തു. കടനാട് ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ലാലി സണ്ണി അധ്യക്ഷത വഹിച്ചു. കടനാട് കൃഷി ഓഫീസർ രാഖി ജോസ് മുഖ്യപ്രഭാഷണം നടത്തി . 


ഹെഡ്മാസ്റ്റർ അജി വി. ജെ സ്വാഗതം ആശംസിച്ചു. കടനാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടലും വിതരണവും നടത്തപ്പെട്ടു. വിദ്യാർഥികൾക്കായി പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിങ്ങനെയുള്ള വിവിധപരിപാടികളും സംഘടിപ്പിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments