Latest News
Loading...

പി.ഡബ്ല്യു.ഡി റോഡിന്റെ സൈഡിൽ കുഴി



ളാലം പാലം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പെട്രോൾ പമ്പിന് മുൻവശത്തായി പി.ഡബ്ല്യു.ഡി റോഡിന്റെ സൈഡിൽ കുഴി രൂപപ്പെട്ടു.
 അപകടസാധ്യത കണക്കിലെടുത്ത് വാഹനയാത്രികർക്കും കാൽനടയാത്രികർക്കും മുന്നറിയിപ്പ് നൽകുന്നതിനായി പോലീസ് താൽക്കാലിക സുരക്ഷാ സംവിധാനങ്ങളും അപകടസൂചികകളും സ്ഥാപിച്ചു.



സംഭവത്തെ തുടർന്ന് മാണി സി കാപ്പൻ എം.എൽ.എ ഓഫീസിൽ നിന്ന് പി.ഡബ്ല്യു.ഡി അധികൃതരുമായി ബന്ധപ്പെട്ട് എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments