കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കടപുഴകി വീണ മരം ഒഴുക്കിൽപ്പെട്ട് നടക്കൽ ഈലക്കയം ഭാഗത്തെ ചെക്ക് ഡാമിന് മുകളിൽ കുടുങ്ങിക്കിടന്നത് നീക്കം ചെയ്തു.
മഴ ശക്തമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഈ മരം ഒഴുക്കിൽപ്പെട്ട് താഴെയുള്ള കോസ്‌വേ പാലത്തിന്റെ തൂണുകളിൽ തട്ടി ജലത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കാനും, സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മറ്റ് ദുരന്തസാധ്യതകൾക്കും കാരണമാകാനും സാധ്യതയുണ്ടായിരുന്നു.
ആർ.ആർ.ടി യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. മരം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ടീം നന്മകൂട്ടം സന്നദ്ധത അറിയിച്ചതിനെ തുടർന്ന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് ടീം നന്മകൂട്ടത്തിന്റെ നേതൃത്വത്തിലും നഗരസഭയുടെ സഹകരണത്തോടെയും മരം നീക്കം ചെയ്ത് ജലഒഴുക്ക് സുഗമമാക്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments