Latest News
Loading...

പരിസ്ഥിതി സംരക്ഷണറാലിയും പ്രതിജ്ജ്ഞയും നടത്തി രാമപുരം കോളേജ്



ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ  ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ. റെജി വർഗീസ്‌ മേക്കടൻ ഫ്ലാഗ് ഓഫ് ചെയ്തു. 


കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ പരിസ്ഥിതിദിന സന്ദേശം നൽകി. എൻ എസ് എസ് കോർഡിനേറ്റർ നിർമ്മൽ കുര്യാക്കോസ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ പി. മാത്യു, സുനിൽ കെ. ജോസഫ്, കോർഡിനേറ്റർമാരായ അഞ്ചു ജോർജ്,ഷീന ജോൺ എന്നിവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments