Latest News
Loading...

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 18 ആം വാര്‍ഡില്‍ നടത്തി



ബിജെപി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 18 ആം വാര്‍ഡില്‍ നടത്തി. ബിജെപി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയുടെയും നടത്തിയതിന്റെ ഫലമായി പാലാ മുനിസിപ്പാലിറ്റിയിലെ ചില വാര്‍ഡുകളില്‍ ശുചീകരണം നടത്തുകയും ബാക്കി വാര്‍ഡുകളില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താതിരിയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായാണ് ക്ലീനിംഗ് നടത്തിയത്. .



ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയില്‍, സംസ്ഥാന സമിതിയംഗം സെബി പറമുണ്ട, മണ്ഡലം ഉപാദ്ധ്യക്ഷന്‍ മനോജ് മാഞ്ചേരില്‍, മുനിസിപ്പല്‍ ഭാരവാഹികളായ റോയി ആന്റണി, ബിനു എ.ആര്‍, റ്റോം ബാബു, ആശാ സന്തോഷ്, ഹരിദാസ്, സന്തോഷ്, ദിനേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments