Latest News
Loading...

പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ഡേ ആഘോഷം നടന്നു



പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ദിനാഘോഷം നടന്നു 2025-26 എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥിനികളെ അനുമോദിക്കാനായി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു ദീപിക എഡിറ്റർ ആൻഡ് ചീഫ് ഓഫ് ബ്യൂറോ  ജോർജ് കള്ളിവയലിൽ ഉത്‌ഘാടന കർമ്മം നിർവഹിച്ചു 



യൂണിവേഴ്സിറ്റി തലത്തിൽ 28 റാങ്കുകളും 3 എസ് ഗ്രേഡുകളും 29 എ പ്ലസുകളും ഉൾപ്പെടെ നേടി മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ ബിരുദ വിദ്യാർത്ഥിനികളെയും ചടങ്ങിൽ അനുമോദിച്ചു വർഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും സ്വന്തമാക്കി വരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ മികവിൻ്റെ സാക്ഷ്യമാണ് ഇത്തവണത്തെ പരീക്ഷാഫലം. 


പാർട്ട് ടൈം ജോലിയിലൂടെയും സംരംഭകത്വത്തിലൂടെയും സ്വയം പര്യാപ്തതയുടെ മാതൃക തീർത്ത കോളേജിലെ മുഴുവൻ വിദ്യാർഥിനികളെയും ചടങ്ങിൽ ആദരിച്ചു പ്രിൻസിപ്പൽ പ്രഫ. ഡോ. സി. മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments