മൂകാംബിക തീർത്ഥാടനത്തിനിടെ ജീപ്പ് അപകടത്തിൽ പെട്ട് പയപ്പാർ സ്വദേശിനി മരണമടഞ്ഞു. പയപ്പാർ മുണ്ടാങ്കൽ പടിഞ്ഞാറെ നെല്ലിത്താനത്ത് ബിജുവിൻ്റെ ഭാര്യ ജോതിയാണ് മരണ മടഞ്ഞത്. കുടജാദ്രിയിൽന്നിന്നും മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ച യോടെയാണ് അപകടം 'ദർശനം കഴിഞ്ഞ് ഇന്ന് വൈകീട്ട് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്
.നാലു ജീപ്പുകളിലാണ് തീർത്ഥടക സംഘം കുടജാദ്രിയിൽ ദർശനത്തിനായി പോയത് . തീർത്ഥാടക സംഘത്തിൽ പെട്ട ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ രവീന്ദ്രൻ മറ്റൊരു ജീപ്പിലുണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ MP ജോസ് k മാണി MP , മാണി സി കാപ്പൻ MLA എന്നിവരുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചതായി ഷൈലജ. രവീന്ദ്രൻ പറഞ്ഞു. ജ്യോതിയുടെ ഭൗതികദ്ദേഹം ഇപ്പോൾ കുന്ദാപുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments