Latest News
Loading...

അപകടത്തിൽ യുവാവ് മരിച്ചു.




ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ മണിക്കുട്ടൻ (21) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അനന്തു (17) ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. 


ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. ഇടിച്ച വാഹനത്തിൽ കുരുങ്ങിയ യുവാവുമായി വാഹനം മുന്നോട്ടു പോയി എന്നാണ് കരുതപ്പെടുന്നത്. യുവാവിന്റെ പിൻവശം റോഡിൽ ഉരഞ്ഞ് ഭീകരമായ അവസ്ഥയിലായിരുന്നു. ടീം എമർജൻസി, നന്മക്കൂട്ടം സംഘടനാ പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..കനത്ത മഴയിൽ വാഹനം തെന്നി മറിയുകയും ഇതുവഴി വന്ന ഏതെങ്കിലും വാഹനത്തിൽ കുടുങ്ങി യുവാവിനെ വലിച്ചുകൊണ്ടു പോയതാകാം എന്നാണ് പോലീസ് പറയുന്നത്. സിസിടിവികൾ പരിശോധിച്ചു അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments