ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കഴിഞ്ഞ ദിവസങ്ങളിലായി മോശം ടയറുകൾ ഉപയോഗിച്ച് ഓടിയതിനെത്തുടർന്ന് എ ഐ വൈ എഫ് പ്രവർത്തകർ ബസ് തടഞ്ഞു. നാട്ടുകാർ അപകട സാധ്യത മുന്നറിയിപ്പ് നൽകിയെങ്കിലും ബസ്സിന്റെ ഉത്തരവാദിത്തപ്പെട്ടവർ കാര്യമായി എടുക്കാത്ത സാഹചര്യത്തിലാണ് AIYF ഇടപെട്ടത്. ഇതുപോലുള്ള വാഹനങ്ങൾ നിരത്തിലിറക്കി ഓടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും, നാട്ടുകാർക്കും ജീവന് തന്നെ ഭീഷണിയാവുന്നതാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസും ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കേണ്ടതാണെന്ന് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അഭിപ്രായപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments