Latest News
Loading...

എം ഡി എം എയുമായി അറസ്റ്റിൽ



 MDMA ഇനത്തിൽപ്പെട്ട മയക്കുമരുന്ന് കൈവശം സൂക്ഷിച്ച യുവാവ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി കരിപ്പോട്ടുപറമ്പിൽ മോനാപ്പി എന്നുവിളിക്കുന്ന ഫയാസ് മോൻ കെ.എസ് (25) എന്നയാളെയാണ് ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് അറസ്റ്റ് ചെയ്തത്.  
എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് റെയ്‌ഡ് ചെയ്താണ് 2.6 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. 


റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി വി എം, പ്രിവന്റീവ് ഓഫീസർ സ്റ്റാൻലി ചാക്കോ, സിവിൽ എക്സൈസ് ഓഫീസർമ്മാരായ ശ്യാം ശശിധരൻ, വിജോയി കെ ജോൺസൺ, ഗിൽഫു സക്കീർ, വിഷ്ണു വിനോദ്, ജിതിൻസെൻ എസ്, വനിതാ സിവിൽ എകസൈസ് ഓഫീസർ സിനി ജോൺ ജോൺ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments