Latest News
Loading...

KSRTC സൗജന്യയാത്ര ജൂണ്‍ 15 മുതല്‍




സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒപ്പം വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായി. ഇത് രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 




ആശാവര്‍ക്കാര്‍മാരോട് വാക്ക് പറഞ്ഞത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ആദ്യ ക്യാബിനറ്റില്‍ തന്നെ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു. അതുപ്രകാരം ആദ്യഘട്ടമായി 3000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും. അടുത്തഘട്ടത്തില്‍ ശമ്പളം വീണ്ടും വര്‍ധിപ്പിക്കും. അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ വര്‍ധനവ് ഉണ്ടാകും. പാചക തൊഴിലാളികള്‍ക്കും 1000 രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും 1000 രൂപ കൂട്ടി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments