Latest News
Loading...

മൂകാംബികയില്‍ അപകടത്തില്‍ പരിക്കേറ്റവരെ കോട്ടയത്ത് എത്തിക്കും




മൂകാംബിക ദര്‍ശനത്തിന് പോയി അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരെയും  മരിച്ചവരുടെ മൃതദേഹങ്ങളും ഉടന്‍ നാട്ടിലെത്തിക്കും. ഇതിനായി 2 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ 3 പേര്‍ ഐസിയുവിലാണ്. ഇവരെ ഐസിയു ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് തുടര്‍ ചികിത്സകള്‍ക്കായി എത്തിക്കും. പരിക്കുള്ള 2 പേരെ കൂടി ഇങ്ങോട്ട് മാറ്റും.  3 മണിയ്ക്ക് ശേഷം ആംബുലന്‍സുകള്‍ നാട്ടിലേയ്ക്ക് പുറപ്പെടും. 



പാലാ പോണാട് പൂതക്കുഴി മുണ്ടയ്ക്കല്‍ മിനി വേണുഗോപാല്‍, മകന്‍ ജ്യോതിസ്, ജ്യേതിസിന്റെ മകന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. 

അപകടത്തില്‍ പാലാ മുണ്ടാങ്കല്‍ പയപ്പാര്‍ പടിഞ്ഞാറേ നെല്ലിത്താനത്ത് ജ്യോതി ബിജു, പയപ്പാര്‍ കീച്ചേരില്‍ ആര്യ അനൂപ് എന്നിവരാണു മരിച്ചത്. ജ്യോതിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതിന് ശേഷം ആണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. 



പാലായിലെ സ്വകാര്യ ടൂര്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ ബസില്‍ എന്‍.എസ്.എസ്. കരയോഗാംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മൂകാംബികയിലേക്കു തിരിച്ചത്. ക്ഷേത്രദര്‍ശനത്തിനുശേഷം നാല്‍പ്പതോ ളംപേര്‍ ഇന്നലെ രാവിലെ അഞ്ചു ജീപ്പുകളി ലായി കുടജാദ്രി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. 'സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘത്തിലെ ഏറ്റവും പിന്നില്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments