Latest News
Loading...

റോണി നെടുമ്പള്ളി പാലായില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി



പാലായിലെ യുവ അഭിഭാഷകനായ റോണി നെടുമ്പള്ളി പാലായില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു.  പാലാ രാമപുരം സ്വദേശിയായ റോണി പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി. കോം ഉം, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നിന്ന് എല്‍. എല്‍. ബി. യും മികച്ച മാര്‍ക്കോടെ പാസായ അഭിഭാഷകനായി പ്രാക്ടീസ് നടത്തിവരകിയാണ്. 2014 ല്‍ പാലാ സെന്റ് തോമസ് കോളേജില്‍ കേരളത്തിലെ ആദ്യത്തെ ആം ആദ്മി പാര്‍ട്ടിയുടെ കോളേജ് യൂണിറ്റ് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയാണ് റോണി നെടുമ്പള്ളി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. 


പാലാ കിഴതടിയൂര്‍ ബാങ്കില്‍ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്ത സാഹചര്യത്തില്‍ നഷ്ട്ടപ്പെട്ട പണം  തിരികെ ലഭിക്കാന്‍ നിയമപരമായ ഇടപെടലുകള്‍ നടത്തുകയും സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയും  കൂടിയാണ് റോണി. അഴിമതിയില്ലാതെ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഡല്‍ഹി-പഞ്ചാബ് മോഡലില്‍ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും, യുവാക്കളുടെയും സ്ത്രീകളുടെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും യഥാര്‍ത്ഥ ശബ്ദമായി പാലാ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അഡ്വ. റോണി നെടുമ്പള്ളി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍, ജോയി കളരിക്കല്‍, സിബി വരിക്കാനി, ജയേഷ് പി ജോര്‍ജ്ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments