കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബിമാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ടന്റ് ഷിജി തോമസ് ബഡ്ജറ്റ് അവതരിപ്പിച്ചു. സമഗ്ര മേഖലകളെയും സ്പർശിച്ചുള്ള ബഡ്ജറ്റാണ് സമ്മേളനത്തിൽ പരിചയപ്പെടുത്തിയത്. ഭരണസമിതി അംഗങ്ങളും, നിർവഹണ ഉദ്യോഗസ്ഥരും കുടുംബശ്രീ, എം.ജി.എൻ.ആർ.ഇ.ജി.എ ജീവനക്കാരും സംബന്ധിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാം ജോസഫ്, ബിജു കുര്യൻ, ശ്രീമതി ശാലിനി മോഹനൻ മെമ്പർമാരായ ലിൻസി സെബാസ്റ്റ്യൻ, ജോർജ്ജ് ജി ചെന്നേലിൽ, ശശികുമാർ കെ കെ, ലതികാ സാജു, ജോസി അലക്സ്, മെറിൻ തോമസ്, രശ്മി പോൾ ജെമിനി ജോണി, സിന്ധു രവീന്ദ്രൻ, സോണിയ ജോമോൻ, സെക്രട്ടറി പ്രസന്ന എസ് ടി, അസി. സെക്രട്ടറി കൃഷ്ണകുമാർ, അക്കൗണ്ടൻറ് ജെയ്സ്, ജഗദമ്മ തമ്പി, കൃഷി ഓഫീസർ സന്തോഷ്, വെറ്ററിനറി സർജൻ ബിനോയ്, പ്രൊഫ. എബ്രഹാം സി. റ്റി തുടങ്ങിയവരും പ്രസംഗിച്ചു.
റോഡുകൾ - ഒരു കോടി 93 ലക്ഷം രൂപ
പഞ്ചായത്ത് ബസ്റ്റാൻഡ് - 10 ലക്ഷം
വയോജന പരിപാലനം - 23.10
കുട്ടികൾ - 31.76
ആരോഗ്യം, ആയുർവേദം, ഹോമിയോ - 7.5
പഞ്ചായത്ത് ഫെസ്റ്റ് - 5 ലക്ഷം
തെരുവ് വിളക്കുകൾ - 20 ലക്ഷം
മൃഗസംരക്ഷണവും ക്ഷീരവികസനവും - 27 ലക്ഷം
പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണവും സ്ഥലം വാങ്ങലും - 1ലക്ഷം
കളിക്കളത്തിന് സ്ഥലം വാങ്ങൽ - 1 ലക്ഷം
കൃഷി അനുബന്ധം - 28 ലക്ഷം
മാർക്കറ്റിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് - 52 ലക്ഷം
ഹരിത കർമ്മ സേന പ്രവർത്തനം - 8 ലക്ഷം
പഞ്ചായത്ത് മാർക്കറ്റ് സംയുക്ത പ്രോജക്ട് ജില്ലാ പഞ്ചായത്തുമായി ചേർന്ന് - 1 കോടി 20 ലക്ഷം
ദുരന്തനിവാരണ പ്രവർത്തനം - 1.5 ലക്ഷം
പാലിയേറ്റീവ് പ്രവർത്തനം - 10 ലക്ഷം
കുട്ടികളുമായി ബന്ധപ്പെട്ട പ്രോജക്ട് - 31. 76 ലക്ഷം
തൊഴിലുറപ്പ് പദ്ധതികൾ - 3.5 കോടി രൂപ
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം - 30.74 ലക്ഷം
വനിതാ ക്ഷേമം - 19.5 ലക്ഷം
കുടിവെള്ള പദ്ധതി - 35.6 ലക്ഷം
പാർപ്പിടമേഖല - 59.9 ലക്ഷം
അയൽ സഭ രൂപീകരണം - 1ലക്ഷം
പതിനഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പ് - 6.5 ലക്ഷം
ഭിന്നശേഷി സ്കോളർഷിപ്പ് - 17.75 ലക്ഷം




0 Comments