Latest News
Loading...

ഹിന്ദു ഏകതാ സമ്മേളനം നടന്നു



രാമപുരം വെളിയന്നൂർ പഞ്ചായത്തുകളിലെ സംയുക്ത ഹിന്ദു ഏകതാ സമ്മേളനം പള്ളിയാമ്പുറം  ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുകൂടിയ പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജിതമ്പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠം പാലാ മഠാധിപതി ബ്രഹ്മചാരി യെതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ശ്രീ ആർ രാജേഷ്,ശ്രീമതി ടി ആർ ജയലക്ഷ്മി അമ്മാൾ, പള്ളിയാമ്പുറം ക്ഷേത്രം സെക്രട്ടറി രാധാകൃഷ്ണൻ, NR അനുരാജ്, KP ശ്രീജിത്ത് എന്നിവർ സംസാരിച്ചു.




ചടങ്ങില്‍ രാമദേവാ ഭജന്‍സ് രാമപുരം സാന്ദ്രലയം ഭജന്‍സ് അവതരിപ്പിച്ചു. അംബികാ വിദ്യാഭവന്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗതനൃത്തത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ 12 ല്‍ പരം തിരുവാതിര സംഘങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും ശ്രദ്ധേയമായി, പള്ളിയാമ്പുറം കാശിനാഥ ബാലഗോകുലത്തിന്റെ കുട്ടികള്‍ അവതരിപ്പിച്ച കൈകൊട്ടികളി, ഏഴാച്ചേരി സൗഹൃദ അവതരിപ്പിച്ച വീരനാട്യം എന്നിവ ചടങ്ങിന് ശോഭയേകി.




വിവിധ ഹൈന്ദവ സംഘടനകളിലെ നേതാക്കൾ ചേർന്ന്  തെളിയിച്ച ഏകതാ ദീപവും വ്യത്യസ്തമായി. ശ്രീ പി കെ വ്യാസൻ , ലക്ഷ്മണൻ നായർ ,പി പി നിർമ്മലൻ ,കെ കെ രാമചന്ദ്രൻ,ശരത്ചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും അന്നദാനവും ഒരുക്കിയിരുന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments