പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു. അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട്. ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേശത്തെ വ്യാപാരികൾ പറയുന്നു.
.സ്ഥിരമായ മാർക്കിംഗ് വരയ്ക്കണമെന്ന് പിഡബ്ല്യുഡി അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും റീടറിങ്ങിനു ശേഷം വരക്കാം എന്നാണ് അധികാരികളുടെ നിലപാട്. എന്നാൽ ഈ പറയുന്നതിന് തന്നെ ഒന്നരവർഷത്തിലധികം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടം മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോജി തോമസ് ആവശ്യപ്പെട്ടു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments