പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 3.30 കോടി രൂപ അനുവദിച്ച് പനച്ചിപ്പാറ കാവുങ്കടവ് മണിയന്‍കുന്ന് വളതൂക്ക് റോഡ് BM&BC നിലവാരത്തില്‍ നിര്‍മിക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഫെബ്രുവരി 20 വെള്ളി വൈകിട്ട് 5ന് പനിചികപ്പാറയില്‍ നടക്കും. പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ ശ്രമഫലമായി അനുവദിച്ച തുക ഉപയോഗിച്ച് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ പുത്തന്‍കൈപ്പുഴ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് ടി എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സാമുദായിക സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments