Latest News
Loading...

പുതുയുഗ യാത്രയ്ക്ക് മുന്നൊരുക്കം: കുറവിലങ്ങാട്ട് യുഡിഎഫ് വിളംബര ജാഥ



 യു ഡി എഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി പാറ്റാനി ജംഗ്ഷനിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ വിളംബര ജാഥ സംഘടിപ്പിച്ചു. കെ പി സി സി അംഗം അഡ്വ. ടി. ജോസഫ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യുഡിഎഫ് ചെയർമാൻ അജോ അറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവിക്കുഞ്ഞമ്മ ജി ഉദ്ഘാടനം ചെയ്തു. 



കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച എൽ ഡി എഫ് സർക്കാരിന്റെ കാലാവധി അവസാനിപ്പിക്കേണ്ട സമയമാണെന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന പുതുയുഗ യാത്ര ജനലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ മുന്നേറുകയാണെന്നും അവർ പറഞ്ഞു.

അഡ്വ. ജിൻസൺ ചെറുമല, ജെയിംസ് പുല്ലാപ്പള്ളി, ജോസ്മോൻ മുണ്ടക്കൽ, അരുൺ ജോസഫ്, സനോജ് മിറ്റത്താനി, ശംഭു പ്രസാദ്, ടോജോ പാലക്കൽ, അനിൽകുമാർ കാരക്കൽ, ടോമി പൂവകോട്ട്, ലതിക സാജു, സിന്ധു രവീന്ദ്രൻ, ജോർജ് ചെന്നേലി, ജോസി അലക്സ്, മെറിൻ തോമസ് പൊയ്യാനിയിൽ, ടോമി ചിറ്റക്കോടം, ആന്റണി മുണ്ടക്കൽ, ടോമിഷ് ഇഗ്‌നേഷ്യസ്, പി.ആർ. സുരേന്ദ്രൻ, തോംസൺ ജോർജ്, സോജൻ പതിയാമറ്റം, ബെന്നെറ്റ് ബെന്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments