കോട്ടയം: മറ്റക്കര ടോംസ് കോളേജ് കേരള സർക്കാരിൻറെ ബഹിരാകാശ സാങ്കേതിക വിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന കേരള സ്പെയ്സ് പാർക്കിന്റെ അനുബന്ധ സ്ഥാപനമായി മാറുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഇനിമുതൽ ബഹിരാകാശ ഗവേഷണം , നവീകരണം , ബഹിരാകാശ സാങ്കേതിക വികസനം എന്നിവയിൽ മധ്യകേരളത്തിലെ എയറോനോട്ടിക്കൽ എൻജിനീയറിങ് ഉള്ള ഏക എൻജിനീയറിങ് കോളേജ് ആയ ടോംസ് എൻജിനീയറിങ് കോളേജിൽ സാധ്യമാകും.
കെ- സ്പേസ് അനുബന്ധ സ്ഥാപന പദവിയിലൂടെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ ഇന്ൻ ഷിപ്പ്, സാങ്കേതിക വർഷോപ്പുകൾ എന്നിവയിൽ പങ്കാളികളാകുവാൻ സാധിക്കും. മധ്യകേരളത്തിൽ ബഹിരാകാശ ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കെ- സ്പേസ് ടോംസ് കോളേജിൽ ഒരുക്കുന്ന ഈ സംയുക്ത സംരംഭത്തിലൂടെ ഉപരി പഠനവും ഗവേഷണവും സാധ്യമാകും. സംസ്ഥാനത്തിന്റെ സാങ്കേതിക പുരോഗതിയിൽ സജീവ പങ്കാളികളാകുന്നതിന് ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് നടത്തുന്ന സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നേട്ടങ്ങൾ എന്ന് ടോംസ് കോളേജ് ചെയർമാൻ എൻജിനീയർ ടോം. ടി. ജോസഫ് അറിയിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments