തട്ടുകടയ്ക്ക് തീപിടിച്ചു. വലിയ അപകടം ഒഴിവാക്കിയത് വഴിയാത്രക്കാരന്റെ അവസരോചിത ഇടപെടല്‍. പാലാ തൊടുപുഴ റൂട്ടില്‍ പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് കുറ്റിയില്‍ നിന്നും തീ പടരുകയായിരുന്നു.
ഈ സമയം തൊടുപുഴയില്‍ നിന്നും പാലായിക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീര്‍ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടര്‍ന്ന കടയില്‍ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയില്‍ സമീറിന്റെ കൈക്ക് പൊള്ളലേറ്റു. കടയുടെ പിന്‍വശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താല്‍ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടയില്‍ നാട്ടുകാര്‍ ചേര്‍ന്ന് തീ കെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments