പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ണോസ് പാതിരി അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. രേണു വി വി അര്‍ണോസ് പാതിരി അനുസ്മരണപ്രഭാഷണം നടത്തി. അധ്യാപകനും ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രൊഫ. ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.
മലയാളവിഭാഗം മേധാവി ഡോ. സോജന്‍ പുല്ലാട്ട്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ സാല്‍വിന്‍ കെ തോമസ്, അര്‍ണോസ് പാതിരി അക്കാഡമി ഡയറക്ടര്‍ ഫാ. ജോസ് തച്ചില്‍, കോര്‍ഡിനേറ്റര്‍ ടോണി ജോസഫ് എന്നിവര്‍ സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുത്തൻപാനയുടെ ആലാപനവും നടത്തി. മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന നവസാഹിതിയുടെ കവർ പ്രകാശനവും നിർവ്വഹിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments