Latest News
Loading...

എസ് എം വൈ എം സുവർണ്ണ ജൂബിലിക്ക് ആരംഭം കുറിച്ച് അരുവിത്തുറ

 


അരുവിത്തുറ: എസ് എം വൈ എം അരുവിത്തുറ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭമായി. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു. 50-ആം വർഷത്തിന്റെ ആഘോഷങ്ങളോടനുബന്ധിച്ച്  വീടില്ലാത്തവർക്ക്‌ വീട് വെച്ചു നൽകു ന്നതിനായുള്ള ഭവനനിർമ്മാണപദ്ധതിയും കാരുണ്യനിധി പദ്ധതിയും ആരംഭിച്ചു. 


യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോൺ ജോസഫ് സോണി അധ്യക്ഷതവഹിക്കുകയും ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അനുഗ്രഹപ്രഭാഷണം നടത്തുകയും യൂണിറ്റ് ഡയറക്ടർ ഫാദർ ലിബിൻ പാറക്കത്തടത്തിൽ ആമുഖപ്രഭക്ഷണം നടത്തുകയും രൂപതാ ഡയറക്ടർ ഫാദർ മാണി കൊഴുപ്പൻകുട്ടി, ഫൊറോന ഡയറക്ടർ ഫാദർ ജോസഫ് കുഴിവേലിത്തടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അലീന ജോസ് യോഗത്തിന് സ്വാഗതം അർപ്പിച്ച് സംസാരിക്കുകയും യൂണിറ്റ് ജനറൽ സെക്രട്ടറി ലിസ്റ്റ് ജയ്സൺ യോഗത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments