പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ (SJIHMCT) 'തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിലെ ശാസ്ത്രം' (Science behind Decision Making) എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനിലെ സൗത്ത് ഏഷ്യൻ എഡ്യൂക്കേഷൻ ഡയറക്ടർ ശരത് നമ്പ്യാർ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ വിജ്ഞാനപ്രദമായ സെഷനിൽ, പ്രായോഗിക ജീവിതത്തിലും കരിയറിലും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
2024 മുതൽ ഓസ്‌ട്രേഡ് (Austrade) സഹകരണത്തോടെ എസ്.ജെ.ഐ.എച്ച്.എം.സി.ടി നടപ്പിലാക്കി വരുന്ന 'ഗ്ലോബൽ ഹോസ്പിറ്റാലിറ്റി എക്സ്പോഷർ' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ സ്വാഗതം ആശംസിച്ചു. ഐ.ഡി.പി കൊച്ചിയിലെ സ്മൃതി ജോസഫ് മുഖ്യാതിഥിയായിരുന്നു. പ്രൊഫ. വർഗീസ് ജോൺസൺ നന്ദി രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലുള്ള തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനുമായി ഇത്തരം മൂല്യവർദ്ധിത പ്രോഗ്രാമുകൾ (Value added programs) തുടർന്നും സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments