Latest News
Loading...

വാർഷികദിനാഘോഷവും രക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും..



കടനാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികദിനാഘോഷവും രക്ഷാകർതൃ ദിനവും, യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 9.30ന് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നു. 


പ്രസ്തുത സമ്മേളനത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. ജോസ് മാത്യു, ശ്രീ.സിബി ആന്റണി എന്നിവരുടെ യാത്രയയപ്പും, പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടും...



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments