പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ തിരുവുത്സവത്തിന് ഫെബ്രുവരി 9 തിങ്കളാഴ്ച വൈകിട്ട് എട്ടിന് തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി മനയത്താറ്റില്ലം, മേൽശാന്തി എം.ഡി നാരായണൻ നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. രാത്രി 8:30 മുതൽ നന്ദ ഗോവിന്ദം ഭജൻസ്. 10,11,12,13,14,ദിവസങ്ങളിൽ ഉത്സവബലി. ശനിയാഴ്ച സമൂഹപ്പറ,
.ശിവരാത്രി ദിവസമായി ഞായറാഴ്ച രാവിലെ 8:30 മുതൽ ശ്രീബലി എഴുന്നള്ളിപ്പ് തുടർന്ന് പഞ്ചവാദ്യവും. 9 മുതൽ കാവടിഘോഷയാത്ര കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. 12 30ന് കാവടി അഭിഷേകം. രാത്രി 12ന് ശിവരാത്രി പൂജയും തുടർന്ന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും ഫെബ്രുവരി 16 തിങ്കളാഴ്ച ആറാട്ട് വൈകിട്ട് അഞ്ചിന് കൊടിയിറക്ക് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ആറാട്ട് പുറപ്പാട് മേളം, രാത്രി 9ന് ആറാട്ട് കടവിൽ ദീപക്കാഴ്ച, രാത്രി 11 മുതൽ ആറാട്ട് എതിരേൽപ്പ്.
വാർത്താ സമ്മേളനത്തിൽ ഇ.വി ഹരി ഇണ്ടം തുരുത്തി ഇല്ലം, റ്റി.ജെ പരമേശ്വരൻ നമ്പൂതിരി തുരുത്തിപ്പള്ളിൽ ഇല്ലം, ഇ. വി സുബ്രഹ്മണ്യൻ നമ്പൂതിരി ഇളംപിലക്കാട്ട് ഇല്ലം എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments