Latest News
Loading...

പാലാ സിന്തറ്റിക്ക് സ്റ്റേഡിയത്തിന്റെ നവീകരണം പൂര്‍ത്തിയാക്കണം. ചെയര്‍പേഴ്സന് നിവേദനം നല്കി.



പാലാ നഗരസഭാ സിന്തറ്റിക്ക് സ്റ്റേഡിയത്തിന്റെ നവീകരണം  മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാലാ വാക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ കായികാദ്ധ്യാപകര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സന് നിവേദനം നല്കി. വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് ജോബ് അഞ്ചേരി നിവേദനം കൈമാറി. മുനിസിപ്പാലിറ്റിയുടെ കീഴിലല്ല നിര്‍മ്മാണം നടക്കുന്നതെന്നും, ഉടന്‍ പണിപൂര്‍ത്തിയാക്കാന്‍ വേണ്ട സമ്മര്‍ദം ഉത്തരവാദികളില്‍ ചെലുത്തി എത്രയും പെട്ടെന്ന് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു ഉറപ്പു നല്കി. 


മുനിസിപ്പല്‍ സെക്രട്ടറി കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, ടോണി തൈപ്പറമ്പില്‍, ബിജു ഞെട്ടനൊഴികയില്‍ എന്നിവരും നിവേദക സംഘത്തോട് സാഹചര്യങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി ബിനു പനയ്ക്കല്‍, ട്രഷറര്‍ ബാബു കലയത്തിനാല്‍, കായികാദ്ധ്യാപകനായ തങ്കച്ചന്‍, ബോബന്‍ ഫ്രാന്‍സിസ്, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് വിവിധ കായിക സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ കുളപ്പുര, മനോജ് വൈപ്പന, ബെന്നിച്ചന്‍, ടോമി, വിജയന്‍ പി. കെ. എന്നിവര്‍ പ്രസംഗിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments