Latest News
Loading...

പാലാ നഗരസഭ വികസന സെമിനാര്‍ ചേര്‍ന്നു



പാലാ നഗരസഭ 2026-27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നഗരസഭാ അങ്കണത്തില്‍ ചേര്‍ന്നു. പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍  മായാ രാഹുല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കുമാരി. ദിയ ബിനു പുളിക്കകണ്ടം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ബഹു. മാണി സി കാപ്പന്‍, MLA  നിര്‍വ്വഹിച്ചു. പാലാ നഗരത്തിന്റെ വികസന പദ്ധതികള്‍ക്കാവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും സാമ്പത്തിക പിന്തുണയും MLA വാഗ്ദാനം ചെയ്തു. പാലാ നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് പദ്ധതികളും കൗണ്‍സില്‍ നടത്തിവരുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ നഗരസഭാദ്ധ്യക്ഷ അറിയിച്ചു. 



11 കോടി രൂപയുടെ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  പ്രിന്‍സി സണ്ണി അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.എ.പയസ് 2026-27 പദ്ധതി വിശദീകരണം നടത്തുകയുണ്ടായി. 
തുടര്‍ന്ന് ശ്രീ. ബിജു വരിക്കാനി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ശ്രീമതി. രജിത പ്രകാശ് (ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ശ്രീ.ടോണി തൈപ്പറമ്പില്‍ (പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ശ്രീമതി. ജിജി ബൈജു കൊല്ലംപറമ്പില്‍ (വിദ്യാഭ്യാസ കലാ കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) റോയി ഫ്രാന്‍സിസ് (കൗണ്‍സിലര്‍ വാര്‍ഡ്-26) എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു. 



തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും, നിര്‍ദ്ദേശാവതരണവും നടന്നു. യോഗത്തില്‍ കൗണ്‍സിലര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, അംഗനവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മുനിസിപ്പല്‍ സെക്രട്ടറി  ജൂഹി മരിയ ടോം കൃതജ്ഞ രേഖപ്പെടുത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments