പാലാ മൂന്നാനിയില്‍ കക്കൂസ് മാലിന്യം നിരന്തരം നിക്ഷേപിക്കുന്നതിനാല്‍ അടിയന്തരമായി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നു. NPR ക്യാമറ (നമ്പര്‍ പ്ലേറ്റ് റെക്കകനേഷന്‍ ക്യാമറ ) ഒരെണ്ണവും , 2 നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് കെല്‍ട്രോണ്‍ കമ്പനി ഏറ്റെടുത്തതായും പാലാ നഗരസഭയുടെ കീഴില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍, സ്ഥലം കൗണ്‍സിലര്‍ ബിജു വരിക്കാനി എന്നിവര്‍ അറിയിച്ചു. ഇന്ന് കെല്‍ട്രോണ്‍ പ്രതിനിധികളും മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഉദ്യോഗസ്ഥരും ക്യാമറ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും പ്രാരംഭ നടപടിയായി ക്യാമറ പോസ്റ്റ് സ്ഥാപിച്ചു കൊണ്ട് തുടക്കം കുറിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ക്യാമറ സ്ഥാപിക്കും എന്ന് മുന്‍ കൗണ്‍സിലര്‍ ജോസ് ചീരാന്‍ങ്കുഴി വാക്കുകളില്‍ പറഞ്ഞതല്ലാതെ കഴിഞ്ഞ 5 വര്‍ഷം എവിടെയായിരുന്നെന്നും അത്, ഇലക്ഷന് വേണ്ടി മാത്രം ഒരുക്കിയ പ്രഹസനം മാത്രമാണെന്നും അദ്ദേഹം മുന്‍പ് കൗണ്‍സിലറായിരുന്ന കവീക്കുന്ന് പഴയ പുരക്കല്‍ ചെക്ക് ഡാമില്‍ മാലിന്യ നിക്ഷേപത്തിനെതിരെ യാതൊരു നടപടി സ്വീകരിക്കുക പോലും ചെയ്തില്ലെന്നും. കവീക്കുന്ന് ചെക്ക് ഡാമില്‍ ആദ്യം ക്യാമറ പിടിപ്പിക്കേണ്ടയിരുന്നതെന്നും സ്വന്തം വാര്‍ഡ് പോലും നോക്കാന്‍ സാധിക്കാത്ത ജോസ് ചീരാന്‍ങ്കുഴി മേനി അടിക്കുന്നത് കിട്ടാത്ത മുന്തിരി പുളിക്കുന്നത്തിന് തുല്യമാണെന്ന് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. പുതിയ ഭരണ സമതി വാക്കുകളില്‍ അല്ല പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുക്കക എന്നാണ് ഞങ്ങളുടെ നയമെന്നും കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments