വിശുദ്ധ മറിയം മഗ്ദലനയുടെ നാമധേയത്തിലുള്ള നരിയങ്ങാനം പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കം . ഫെബ്രുവരി 6, 7, 8, 9 എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറി. നരിയങ്ങാനം സെന്റ് മേരി മഗ്ദാലീന പള്ളി വികാരി ഫാ തോമസ് പട്ടേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.. ഫാ ജിജൊ കോട്ടക്കാവിൽ mst സന്നിഹിതനായിരുന്നു.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച 9.30 am ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം. തുടർന്ന് അന്നേദിവസം നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസമഹാരാണാർത്ഥം വൈകുന്നേരം 5 മണിക്ക് കാർണിവൽ സംഘടിപ്പിക്കപ്പെടുന്നു. ഒമ്പതാം തീയതി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സിമിത്തേരി സന്ദർശനവും തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ തച്ചൻ എന്ന നാടകവും നടത്തപ്പെടുന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments