മീനച്ചില്‍ വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭ ഭരണി, കാര്‍ത്തിക മഹോത്സവം ശനിയാഴ്ച തുടങ്ങി 24ന് സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഉത്സവ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ പതിവ് ക്ഷേത്ര ചടങ്ങുകള്‍, വിശേഷാല്‍ പൂജകള്‍, 7ന് പുരാണ പാരായണം.
ശനിയാഴ്ച വൈകിട്ട് തിരവരങ്ങ് ഉദ്ഘാടനം മേല്‍ശാന്തി മഹാദേവ ശര്‍മ്മ നിര്‍വഹിക്കും. തുടര്‍ന്ന് തിരുവനന്തപുരം അമ്മ തിയേറ്റര്‍ പീപ്പിള്‍സിന്റെ നാടകം. ഞായറാഴ്ച വൈകിട്ട് 5.30 ന് സര്‍വ്വൈശ്വര്യപൂജ, 7 മുതല്‍ തിരുവാതിരകളി, ഭക്തിഗാനസുധ.
തിങ്കളാഴ്ച കുംഭ ഭരണി; രാവിലെ 8ന് ദേവീനാരായണീയ പാരായണം,10ന് കലശാഭിഷേകം, 10.30ന് ചാക്യാര്‍കൂത്ത്-പൊതിയില്‍ നാരയണ ചാക്യാര്‍, 12 മുതല്‍ ഭജന്‍സ്, അമ്മയൂട്ട്- 60 വയസ് കഴിഞ്ഞ അമ്മമാര്‍ക്ക് ഭക്ഷണവും ദക്ഷിണയും നല്‍കി ആദരിക്കുന്ന പ്രത്യേക പരിപാടി. വൈകിട്ട് 6ന് പൂവരണി മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നളളത്ത്, 7-ന് തിരിച്ചെഴുന്നള്ളത്ത്, ദീപാരാധന. ഫെബ്രുവരി 12ന് കാര്‍ത്തിക വിളക്ക്- രാവിലെ 9 ന് ഗോപൂജ, വൃക്ഷപൂജ,വൈകിട്ട് 7 ന് ഭക്തിഗാനസുധ, രാത്രി 8ന് ഓട്ടന്‍തുള്ളല്‍- സന്തോഷ് പാലാ, 8.45 മുതല്‍ മുടിയേറ്റ്- ശ്രീഭദ മുടിയേറ്റ് സംഘം തിരുമറയൂര്‍. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ബിജു ടി.ഡി,സെക്രട്ടറി സതീഷ് ലാല്‍, എം.സി. ശ്രീജിത്ത്, പി.കെ. ഷിബു എന്നിവര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments