Latest News
Loading...

മീനച്ചിൽതാലൂക്ക് എൻ.എസ്.എസ് യൂണിയൻ പാല മേഖലാ സമ്മേളനം



മീനച്ചിൽതാലൂക്ക്  എൻ.എസ്.എസ് യൂണിയൻ പാല  മേഖലാ സമ്മേളനം  പാലാ മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. പാലാ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളിലെയും കരയോഗങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു സമ്മേളനത്തിന്റെ തുടക്കം കുറിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി നടന്നു  ളാലം ജംഗ്ഷനിൽ നിന്നും സമ്മേളന വേദിയായ  മുനിസിപ്പൽ ടൗൺ ഹാളിലേക്കാണ്  വിളംബര യാത്ര നടത്തിയത്. 



റാലിയിൽ താലൂക്ക് യൂണിയൻ ചെയർമാനും കമ്മിറ്റി അംഗങ്ങളും വനിതാ സമാജം ഭാരവാഹികളും അണിനിരന്നു.   പ്രവർത്തക സമ്മേളനം  എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പൊൻകുന്നം യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. എം.എസ് മോഹൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് B നായർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് വൈക്കം യൂണിയൻ പ്രസിഡൻ്റെ പി.ജി.എം നായർ മുഖ്യ പ്രഭാഷണം നടത്തി 



യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ ഒ വിജയകുമാർ എൻ ഗോപകുമാർ ഉണ്ണി കളപ്പുറത്ത്, രാജേഷ് മറ്റപ്പിള്ളിൽ , Pരാധാകൃഷ്ണൻ, സോമനാഥൻ നായർ അക്ഷയ , ഗിരീഷ് കുമാർ, വിശ്വനാഥൻ നായർ. അനിൽകുമാർ അജിത് കുമാർ , ശ്രീകുമാർ, ജയകുമാർ  വനിതാ യൂണിയൻ പ്രസിഡണ്ട്  സിന്ധു ബി നായർ വനിതാ യൂണിയൻ ട്രഷറർ അനു എസ് നായർ കമ്മിറ്റി അംഗങ്ങളായ ലത ദിലീപ് രേണു B തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗതവും ഇൻസ്പെക്ടർ അഖിൽകുമാർ കെ എ നന്ദിയും പറഞ്ഞു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments