പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. രഞ്ജു അനന്തഭദ്രത് തന്ത്രികൾ ഭാഗവത സപ്താഹ ഭദ്രദീപ പ്രകാശനം നടത്തി. 26-ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം ജില്ലാ പഞ്ചായത്തംഗം ശ്രീകല. ആർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എം.ആർ. ഉല്ലാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.ആർ. ദിലീപ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ജോയിന്റ് കൺവീനർ ഷാജി തലനാട്, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഗ്രാമ പഞ്ചായത്തംഗം നിഷ സാനു, കേബിൾ ടി വി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, യജ്ഞാചാര്യൻ പ്രസാദ് ശർമ്മ, ശാഖാ യോഗം വൈസ് പ്രസിസന്റ് വി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
19 ന് വ്യാഴാഴ്ച രാവിലെ യജ്ഞമണ്ഡപത്തിൽ ആചാര്യവരണം, സഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, ഭാഗവതപാരായണം, സമാരംഭം,
ഭാഗവത ഉപദേശം, ഒന്നിന് പ്രസാദമുട്ട്, രണ്ടിന് ഭാഗവതപാരായണം തുടർച്ച, അഞ്ചിന് ദേവീമാഹാത്മ്യപാരായണം, 6.30 ന് ദീപാരാധന, 7.30 ന് പ്രഭാഷണം.
20 വെള്ളി നരസിംഹാവതാരം, 1 ന് പ്രസാദമുട്ട്.
21 ശനി ശ്രീകൃഷ്ണാവതാരം, 1 ന് യജ്ഞമണ്ഡപത്തിൽ ഉണ്ണിയുട്ട് തൊട്ടിൽ സമർപ്പണം, തുടർന്ന് പ്രസാദമൂട്ട്.
22 ഞായർ ഗോവിന്ദ പട്ടാഭിഷേകം, 10 ന് നവഗ്രഹപൂജ, 1 ന് പ്രസാദമൂട്ട്, 5.30 ന് സമൂഹ വിദ്യാമന്ത്ര ഗോപാല മന്ത്രാർച്ചന.
23 തിങ്കൾ 10.30 ന് പള്ളിക്കുന്നേൽ ഭഗവതി ക്ഷേത്രത്തിൽനിന്ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, 1 ന് സ്വയംവര സദ്യ, 5.30 ന് സർവൈശ്വര്യപൂജ.
24 ചൊവ്വാ 10 ന് മഹാമൃത്യുജ്ഞയ ഹോമം, 1 ന് പ്രസാദമൂട്ട്, 5 ന് ദേവീമാഹാത്മ്യപാരായണം.
25 ബുധൻ സ്വധാമപ്രാപ്തി ഭാഗവതപാരായണ സമർപ്പണം കലശ പ്രോഷണം, ആചാര്യദക്ഷിണ, 1 പ്രസാദമൂട്ട്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments