Latest News
Loading...

മഹായിടവക കണ്‍വന്‍ഷന്റെ ആറാം ദിനം



സിഎസ്‌ഐ മഹായിടവക കണ്‍വന്‍ഷന്റെ ആറാം ദിന തിരുവചനധ്യാനത്തിന് റവ. ഡി. എസ്. അരുണ്‍ തിരുവനന്തപുരം നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്കായും, അതിഥി സല്‍ക്കാരങ്ങള്‍ക്കുമായി ഭവനങ്ങളുടെ വാതില്‍ തുറക്കണമെന്നും  ഭവനത്തിന്റെ ഉള്ളില്‍ നില നില്‍ക്കുന്ന നിഗൂഡതകള്‍ നീക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനായി തുറന്നു കൊടുക്കുന്ന ഭവനങ്ങളാകണം. ദൈവീക പരിജ്ഞാനം കൊണ്ട് നിറഞ്ഞ, മദ്ധ്യസ്ഥതയുള്ളതായ  ഉഭയ സമ്മതത്തിന്റെ വീടുകള്‍ രൂപപ്പെടണം. പ്രകടമായ ക്രൈസ്തവ സാക്ഷ്യമുള്ളതും നഷ്ടബന്ധങ്ങളെ തിരികെയെടുക്കുന്ന ഭവനങ്ങളാകുകയെന്നതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


പ്രഭാത യോഗത്തിന് മഹായിടവക യുവജനപ്രസ്ഥാനം നേതൃത്വം നല്‍കി. ഉച്ച കഴിഞ്ഞും, വൈകുന്നേരത്തെയും യോഗങ്ങള്‍ക്ക് കട്ടപ്പന സഭാ ജില്ല നേതൃ നേതൃതം നല്‍കി.റൈറ്റ് റവ. വി. എസ് ഫ്രാന്‍സിസ് തിരുമേനി, റൈറ്റ്. റവ. ഡോ. കെ ജി ദാനിയേല്‍ തിരുമേനി, റവ. റ്റി. ജെ .ബിജോയി, റവ. പി. സി. മാത്യു കുട്ടി,  റവ. രാജേഷ് പത്രോസ്, റവ. അരുണ്‍ ജോസഫ്, റവ. ഡോ. ബിനോയി പി. ജേക്കബ്, ശ്രി. വര്‍ഗീസ് ജോര്‍ജ് , ശ്രി. റ്റി. ജോയി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

കണ്‍വന്‍ഷന്റെ 7-ാം ദിനം ശനിയാഴ്ച പ്രഭാതത്തില്‍ ബൈബിള്‍ സ്റ്റഡി നടത്തപ്പെടും, പ്രഭാത യോഗത്തിന്  മഹായിടവക സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനവും, മഹായിടവക  സ്‌കൂള്‍ കോര്‍പ്പററ്റ് മാനേജ്മന്റും, എരുമാപ്ര ജില്ലയും നേതൃത്യം നല്‍കും. റവ. ഡോ. പി. പി. പി തോമസ് തിരുവചന സന്ദേശം നല്‍കും .




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments