Latest News
Loading...

43 - മത് മഹായിടവക കൺവെൻഷന് സമാപനം ആയി.



43 - മത് മഹായിടവക കൺവെൻഷന് സമാപനം ആയി. കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി. ദൈവത്തെ മറക്കുന്ന  ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം. ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം. ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം. ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ്കാസനം ചെയ്യുന്ന ദൈവീക പ്രഭ കുടുംബങ്ങളിലും വ്യക്തികളിലും നിറയണം. ദൈവീക വാഗ്ദത്തങ്ങളെ മുറുകെ പിടിക്കണം. പുതിയ തലമുറയെ ദൈവത്തിങ്കലേക്ക് നയിക്കണം. 

.അനുസരണത്തിന്റെയും, പ്രത്യാശയുടെയും, വിശ്വാസത്തിന്റെയും വാഹകരാകണം. ലോകത്തിന്റെ മുമ്പിൽ ക്രൈസ്തവർ ഓടേണ്ടതാണ്. അതിനാണ് നമ്മെ ദൈവം വിളിച്ചിരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലോടെ കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി.

റൈറ്റ്. റവ. വി. എസ് ഫ്രാൻസിസ് തിരുമേനി, റൈറ്റ്. റവ. ഡോ. കെ. ജി. ദാനിയേൽ തിരുമേനി, റവ. ടി. ജെ. ബിജോയ്,റവ. പി. സി. മാത്യു കുട്ടി, റവ. ജോസഫ് മാത്യു, റവ. മാക്സിൻ ജോൺ, റവ. ജെയിംസ് പി മാമൻ, റവ. ജോൺസൺ വി ജോൺ, ശ്രീ വർഗീസ് ജോർജ് പി, ശ്രി. റ്റി. ജോയ് കുമാർ, ശ്രീമതി മെർലിൻ റ്റി മാത്യു, ശ്രീമതി ഡാർളി ഫ്രാൻസിസ്, തുടങ്ങിയവർ നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments