Latest News
Loading...

കുറ്റില്ലം പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.



മീനച്ചില്‍ മുത്തോലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. 33 വര്‍ഷം പഴക്കമുള്ള തകര്‍ച്ചയിലായ നിലവിലുള്ള പാലത്തിനു പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം മാണി സി കാപ്പന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ പാലം നിര്‍മാണത്തിനായി അനുവദിക്കുകയുമായിരുന്നു. 



പുതിയ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അദ്ധ്യക്ഷത വഹിച്ചു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മെംബര്‍മാരായ സരിത ജോര്‍ജ്, പ്രിന്‍സ് ഓടക്കല്‍, ഹരിദാസ് അടിമത്തറ എന്നിവര്‍ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments