Latest News
Loading...

പൂഞ്ഞാർ കോയിക്കൽ ഉത്സവം 11ന് കൊടിയേറും




പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം ഫെബ്രുവരി 11 ന് കോടിയേറി 18 ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. . 11 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7 ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം 9 മണിക്ക് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ കർമികത്വത്തിൽ കോടിയേറ്റ്. വൈകിട്ട് 5 ന് ഗാനാഞ്ജലി, 6.15 ന് ദീപാരാധന, 6.30 ന് ഭജന, 7.30 മുതൽ കഥകളി - ദുര്യോധന വധം. 



12 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5 മുതൽ കാഴ്ച ശ്രീബലി, 6.30 ന് ഭരതനാട്യം, 7.30 ന് സംഗീതകച്ചേരി, രാത്രി 9.30 ന് ഭക്തിഗാന മേള 9.30 മുതൽ കൊടിക്കീഴിൽ വിളക്ക്. 13 ന് ഉച്ചക്ക് 12 മുതൽ ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് നൃത്തസന്ധ്യ, 7 ന് ഭക്തിഗാനസുധ, 8 ന് വയലിൻ കച്ചേരി, രാത്രി 9.30 മുതൽ വിളക്കിനെഴുന്നള്ളത്ത്. 
14 ന് ഉച്ചക്ക് 12 മുതൽ ഉത്സവബലി ദർശനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 5.30 മുതൽ നൃത്താവിഷ്കാരം, 6.30 ന് തിരുവാതിര, 7 ന് നൃത്തനിശ, 8.30 ന് ഗാന സന്ധ്യ, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളത്ത്. 




15 ന് മഹാശിവരാത്രി. വൈകിട്ട് 7 മുതൽ നൃത്ത നൃത്യങ്ങൾ, 9.30 ന് വീരനാട്യം, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളത്ത്. 16 ന് ഉച്ചക്ക് 12 മുതൽ ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് പ്രഭാഷണം, 6.30 ന് തിരുവാതിര, 7 ന് സോപാനസംഗീതം, 9 ന് നൃത്താവതരണം, രാത്രി 9.30 ന് വലിയവിളക്ക്. 
പള്ളിവേട്ട ഉത്സവമായ 17 ന് വൈകിട്ട് 6.30 ന് തിരുവാതിര, 7 ന് സോപാനസംഗീതം, രാത്രി 9 ന് ഓട്ടൻതുള്ളൽ, 9.30 ന് നായാട്ടുപാറയിലേക്ക് എഴുന്നള്ളത്ത്, 10.30 ന് പള്ളിവേട്ട വിളക്ക്. 
ആറാട്ട്ദിനമായ 18 ന് രാവിലെ 7 ന് ശ്രീലകത്തേക്ക് എഴുന്നള്ളത്ത്, വൈകിട്ട് 5 ന് ആറാട്ട്കടവിലേക്ക് എഴുന്നള്ളത്ത്, 6.30 ന് നൃത്താവതരണം, 7.30 ന് ശാസ്ത്രീയ സംഗീതനിശ, 9.30 മുതൽ ക്ലാസ്സിക്കൽ നൃത്തനൃത്യങ്ങൾ, രാത്രി 10.30 ന് ആറാട്ട് എതിരേൽപ്പ്, വലിയകാണിക്ക. 12 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ. പത്രസമ്മേളനത്തിൽ ദേവസ്വം സുപ്രണ്ട് ആർ നന്ദകുമാർ, മധുകുമാർ വർമ്മ, താര വർമ്മ എന്നിവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments