കളരിയമാക്കല്‍ ചെക്ക് ഡാം മാലിന്യ നീക്കത്തിന് നടപടിയായി. മാണി. സി. കാപ്പന്‍ എംഎല്‍എയുടെ ഓഫീസില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനമായത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ചെക്ക് ഡാമിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി തടയണയുടെ പലകകള്‍ നീക്കിയതോടെ സമീപപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എംഎല്‍എ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്.
തിങ്കളാഴ്ച മുതല്‍ മാലിന്യം നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്നും അഞ്ചു ദിവസത്തിനുള്ളില്‍ മാലിന്യനീക്കം പൂര്‍ത്തീകരിക്കുമെന്നും തീരുമാനമായി.. ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം നേടിത്തന്ന എംഎല്‍എയ്ക്ക് നന്ദി പറയുന്നതായി ഭരണങ്ങാനം വാര്‍ഡ് മെമ്പര്‍ സിന്ധു പ്രദീപ് പറഞ്ഞു. ചെക്ക് ഡാമിലെ പലകകള്‍ നീക്കിയതോടെ വെള്ളം തഴ്ന്നത് ഇടപ്പാടി, ഭരണങ്ങാനം പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയായിരുന്നു. പാലാ നഗരസഭാ കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍, പാലാ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ബിജു വരിക്കാനി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹേമന്ത്, അസി. എക്‌സി. എന്‍ജിനീയര്‍ മനോജ് കെ സി, പ്രദേശത്തെ കുടിവെള്ള പദ്ധതി കമ്മിറ്റി മെമ്പര്‍ പുഷ്പകരന്‍, ബിനീഷ്, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments