Latest News
Loading...

കൈപ്പള്ളി പള്ളിയിൽ തിരുന്നാളിന് കൊടിയേറി



കൈപ്പള്ളി സെൻറ് ആൻറണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ  സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്  ചിക്കാഗോ രൂപതാ മുന്‍ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്  കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ഇടവക ദിനാചരണം കലാസന്ധ്യ എന്നിവ നടന്നു. 

ശനിയാഴ്ച വൈകിട്ട് മൂന്നിന് ഇടമല, ഉദയഗിരി, കപ്പളങ്ങാട്, കളത്വാ എന്നിവിടങ്ങളില്‍ നിന്നും വിശുദ്ധ സെബസ്ത്യാനോസിന്റെ കഴുന്നു പ്രദിക്ഷണങ്ങള്‍ പള്ളിയിലെത്തും. 4.30ന് വേഴാങ്ങാനം പള്ളി വികാരി ഫാ.ജോണ്‍സണ്‍ പര്യപ്പനാല്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൈപ്പള്ളി കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി  അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് വിളക്കുന്നേല്‍ സന്ദേശം നല്‍കും. രാത്രി എട്ടിന് സമാപന ആശീര്‍വാദം, ചെണ്ട - ബാന്‍ഡ് ഫ്യൂഷന്‍, ആകാശ വിസ്മയം.




പ്രധാന തിരുനാൾ ദിവസമായ ഫെബ്രുവരി എട്ടിന് രാവിലെ 7.30ന് തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 9 30ന് ആഘോഷമായ തിരുനാൾ റാസ ഫാദർ ജീവൻ കദളിക്കാട്ടിൽ, കയ്യൂർ പള്ളി വികാരി. ഫാദർ സെബാസ്റ്റ്യൻ വേണ്ടാനത്ത് സന്ദേശം നൽകും. ഫാദർ മാത്യു വെങ്ങാലൂർ, ഫാദർ ജോയ്സ് മടുക്കക്കുഴി എന്നിവർ സഹകാർമികരാകും. വിശുദ്ധ കുർബാനയെ തുടർന്ന് ലദീഞ്ഞ്, പള്ളി ചുറ്റി പ്രദക്ഷിണം. വൈകിട്ട് ആറിന് സായാഹ്ന പ്രാർത്ഥന, കൊടിയിറക്ക്, പാലാ സൂപ്പർ ബീറ്റ്സിന്റെ  ഗാനമേള.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments