പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ (IIC), രസതന്ത്ര വിഭാഗം, സെന്റർ ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (CHRD) എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ‘സൈ-ബ്രിഡ്ജ്: ഇൻഡസ്ട്രി–അക്കാദമിയ കോൺക്ലേവ്’ സംഘടിപ്പിച്ചു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(K-DISC), STCP ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി.
.വിജ്ഞാനകേരളം ജില്ലാ കോഓർഡിനേറ്റർ രമേഷ് പി. ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. IIC പ്രസിഡന്റ് ഡോ. സജീവ് മാർട്ടിൻ ജോർജ് സ്വാഗതം ആശംസിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ജോജി അലക്‌സ്, കെ-ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടർ അനൂപ് പ്രകാശ് എ.ബി. എന്നിവർ ആശംസാപ്രസംഗം നടത്തി.
തുടർന്നുള്ള സാങ്കേതിക സെഷനുകളിൽ ബ്രാൻഡ് വികസനം, ഗവേഷണഫലങ്ങളുടെ വ്യവസായവൽക്കരണം, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. അജ്മി ഫുഡ്സ് ഡയറക്ടർ ഫൈസൽ അബ്ദുൽ ഖാദർ കണ്ടത്തിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് റിസർച്ച് ഹെഡ് ഡോ. ജോസ് പോൾ, സാൻസ് ലാബോറട്ടറീസ് ഡയറക്ടർ ജോബി പോൾ എന്നിവർ വിഷയാവതരണം നടത്തി.
അവസാനഘട്ട പാനൽ ചർച്ചയിൽ സാൻസൺ ഇൻഡസ്ട്രീസ് ഡയറക്ടർ സേവിയർ തോമസ് കൊണ്ടോടി, ആബ്ടെക്ക് റിസർച്ച് ഹെഡ് ഡോ. ഹേമന്ത് അരവിന്ദ് എന്നിവർ പങ്കെടുത്തു. സ്റ്റുഡൻറ് അഫയേഴ്സ് ഡീൻ ബോബി സൈമൺ, പ്രൊ. (ഡോ.) തോമസ് വി മാത്യു, ഡോ. ജെയിംസ് വർഗീസ്, നോബി മാത്യു, ഡോ. രതീഷ് എം, ഡോ. ജി. ഡി. ജെം മാത്യു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ചർച്ചയിൽ ശാസ്ത്ര–സാങ്കേതിക വ്യവസായ മേഖലയിലെ പുതിയ അവസരങ്ങളും വെല്ലുവിളികളും വിലയിരുത്തി. പ്രോഗ്രാം കോഡിനേറ്റർ മഞ്ചേഷ് മാത്യു കോൺക്ലേവിന് നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വ്യവസായരംഗവുമായി നേരിട്ടുള്ള സംവാദത്തിനുള്ള ഫലപ്രദമായ വേദിയായി ‘സൈ-ബ്രിഡ്ജ്’ കോൺക്ലേവ് മാറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments