Latest News
Loading...

മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു




ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിക്കാണ് സംഭവം. പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ് വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments