പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ വാഹനങ്ങള്‍ക്കും, നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി അലഞ്ഞു തിരിഞ്ഞു നടന്ന അമ്പതോളം ആടുകളെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ്വ മോഹനന്റെ ഇടപെടലിലൂടെ ബന്ധിച്ചു. പൂഞ്ഞാര്‍ ടൗണില്‍ ഈന്തുംപ്ലാക്കല്‍ വീട്ടില്‍ താമസിക്കുന്ന വിദേശ വനിതയുടെ ആടുകളായിരുന്നു ഭീഷണി ഉയര്‍ത്തിയിരുന്നത്. നാട്ടുകാര്‍ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിദേശ വനിതക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടെന്ന് ധരിച്ചു നാട്ടുകാര്‍ എല്ലാം സഹിക്കുകയായിയുന്നു.
ടൗണിലും സമീപ പ്രദേശങ്ങളിലും വീടുകളില്‍ നട്ടു വളര്‍ത്തുന്ന കൃഷികള്‍ തിന്ന് നശിപ്പിക്കുന്നത് മൂലം സഹികെട്ടു നാട്ടുകാര്‍ പുതിയ പഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനം കൊടുക്കുകയായിയുന്നു. പഞ്ചായത്ത് കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും വിദേശ വനിതക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആടുകളെ റോഡില്‍ വിടാതെ സംരക്ഷിക്കാനായിരുന്നു നിര്‍ദേശം.
ഇല്ലെങ്കില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത ഇവരെ നാടു കടത്താന്‍ നടപടി ഉണ്ടാകുകയും, ആടുകകളെ പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്യും എന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് വിദേശ വനിതയായ ഇവര്‍ ആടുകളെ ബന്ധിക്കാന്‍ തയ്യാറായത്. വര്‍ഷങ്ങളായി പൂഞ്ഞാര്‍ ടൗണ്‍ ഭാഗത്തെ ജനങ്ങള്‍ നേരിട്ട വലിയ പ്രശ്‌നത്തിന് ഇതോടെ പരിഹാരമായി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments